വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകൾ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ

EP Jayarajan, said that the state would think to take a decision to close down the state's beverage outlets

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബീവറേജ് ഔട്ട്‌ലേറ്റുകൾ അടയ്ക്കുന്ന കാര്യത്തെക്കുറിച്ച് പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ആളുകൾ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രണ വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയന്ത്രണാതീതമായി വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജ് കോർപ്പറേഷനിലേയും കൺസ്യൂമർ ഫെഡിൻ്റയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഔട്ടലെറ്റുകള്‍ പൂട്ടണമെന്ന് ആവശ്യപെട്ടുകൊണ്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

എന്നാൽ സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവിലില്ലെന്നും തിക്കിതിരക്കി മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദ്യശാലകൾ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും വ്യക്തമാക്കി.

Content Highlights; EP Jayarajan, said that the state would think to take a decision to close down the state’s beverage outlets