മുംബൈ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 64 കാരൻ മരിച്ചു. മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
ദുബായിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഡൽഹിയിലും, കർണാടകയിലും ഓരോരുത്തർ വീതം മരിച്ചിരുന്നു.
Content Highlight: One more Corona death reported in India