രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 258; മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Corona virus cases in India surge to 258

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. പശ്ചിമ ബംഗാളിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 63 ആകും. രാജ്യത്ത് ആകെ 4 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ദില്ലി, മഹാരാഷ്ട്ര, പഞ്ചാബ്, കർണ്ണാടക സംസ്ഥാനങ്ങളിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

സ്കോട്ട്ലൻഡിൽ നിന്ന് തിരിച്ചെത്തിയ യുവതിക്കാണ് പശ്ചിമ ബംഗാളിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. മദ്ധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ഇന്നലെ ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 22 പേരാണ് രോഗം പൂർണ്ണമായും ഭേദമായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

Content Highlights; Corona virus cases in India surge to 258

LEAVE A REPLY

Please enter your comment!
Please enter your name here