കൊവിഡ് 19 വെെറസിൻ്റെ ജനിതക ഘടന പുറത്തുവിട്ട് റഷ്യൻ ഗവേഷകർ

russian scientists say they fully decode covid 19 genome

കൊവിഡ് 19 വെെറസിൻ്റെ ജനിതക ഘടന പൂർണമായി ഡീക്കോഡ് ചെയ്തതായി റഷ്യൻ ഗവേഷകർ. വെെറസിൻ്റെ ചിത്രങ്ങളും റഷ്യൻ ഗവേഷണ സംഘം പുറത്തുവിട്ടു. സ്‌മോറോഡിന്‍സിവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

കൊവിഡ് 19 രോഗിയിൽ നിന്നെടുത്ത സാമ്പിൾ ഉപയോഗിച്ച് SARS-CoV-2 കൊറോണ വെെറസിൻ്റെ പൂർണമായ ജനിതക ഘടന കണ്ടെത്തുകയായിരുന്നു എന്നും പ്രസ്താവനയിൽ വ്യക്തമാക്കി. കൊവിഡിനെക്കുറിച്ചുള്ള ഇത്തരം ജനിതക പഠനം വൈറസിൻ്റെ പരിണാമം, സ്വഭാവം, വ്യാപനം എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കുമെന്ന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡിമിട്രി ലിയോസ്‌നോവ് പറഞ്ഞു. ജനിതക ഘടനയെക്കുറിച്ചുള്ള കണ്ടെത്തലും വിവരങ്ങളും ലോകാരോഗ്യ സംഘനയുടെ ഡാറ്റാബേസിലേക്ക് കൈമാറിയിട്ടുണ്ട്. നോവോസിബിർസ്കിലെ സ്റ്റേറ്റ് റിസർച്ച് സെൻ്റർ ഓഫ് വെെറോളജി ആൻ്റ് ബയോടെക്നോളജിയിലെ ഗവേഷകരാണ് വെെറസിൻ്റെ സൂക്ഷ്മചിത്രം പകർത്തിയത്. 

content highlights: russian scientists say they fully decode covid 19 genome