രാജ്യത്ത് കൊറോണ മരണം 480 ആയി; രാജ്യാന്തര അതിർത്തികള്‍ അടച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയതോടെ ഇത്യയുടെ രാജ്യാന്തര അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. സമൂഹ വ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. 107 ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റുകളടക്കമാണ് അടച്ചിരിക്കുന്നത്. കൊറോണ വ്യാപനം തടുക്കുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

കേന്ദ്ര നടപടിയിന്മേല്‍ 23 സംസ്ഥാമങ്ങളും, 7 കേന്ദ്ര ഭരണ പ്രദേശങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കേരളത്തിലടക്കം ഇന്നലെ അര്‍ദ്ധ രാത്രയോടെ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ഞായറാഴ്ച്ച കേന്ദ്രം ഏര്‍പ്പെടുത്തിയ ജനതാ കര്‍ഫ്യൂവിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരുകള്‍ എത്തിയത്.

ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വെക്കും. വിദേശത്തേക്കുള്ള സര്‍വീസുകള്‍ നേരത്തെ നിര്‍ത്തിയിരുന്നു. ഡല്‍ഹിയില്‍ ഇന്ന് പകുതി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

Content Highlight: Corona Death toll increased to 480 in India.