കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ടുനൽകാൻ തയാറാണെന്ന് കെസിബിസി

Kerala catholic church show willingness to leave hospitals for covid 19 wards says Pinarayi Vijayan 

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശുപത്രികൾ വിട്ടുനൽകാൻ തയാറാണെന്ന് കത്തോലിക്ക സഭ അറിയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിലൂടെ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു.

ആശുപത്രികളിലെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമെങ്കിൽ വിട്ടു നൽകുമെന്നും മാർ ജോർജ് ആലഞ്ചേരി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ പിന്തുണയുമായി വന്ന സഭയോട് നന്ദി രേഖപ്പെടുത്തുന്നതായും ഇനിയുള്ള പ്രവർത്തനങ്ങളിൽ അവരെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.  

content highlights: Kerala catholic church show willingness to leave hospitals for covid 19 wards says Pinarayi Vijayan

LEAVE A REPLY

Please enter your comment!
Please enter your name here