തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടികളായി. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് നിയമനം. എല്ലാവര്‍ക്കും നിയമന ഉത്തരവ് നല്‍കിക്കഴിഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരുന്നു. ഈ പദ്ധതിക്കനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഡോക്ടര്‍മാരുടെ നിയമനം നടത്തുന്നത്. മറ്റ് പാരമെഡിക്കല്‍ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കും.
വിവിധ ജില്ലകളില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 346 നിയമനശുപാര്‍ശകള്‍ വേഗത്തില്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ലാബ് അസിസ്റ്റന്റിന്റെ 25 ഒഴിവിലേക്കും റേഡിയോഗ്രാഫര്‍ ഗ്രേഡ്-2 തസ്തികയുടെ നിയമനശുപാര്‍ശയും ഉടന്‍ തയ്യാറാക്കും. ആരോഗ്യ വകുപ്പിലെ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 തസ്തികയ്ക്ക് അഭിമുഖം ഒഴിവാക്കി എത്രയും വേഗം റാങ്കുപട്ടികകള്‍ തയ്യാറാക്കാനും നിര്‍ദേശം നല്‍കി. റാങ്കുപട്ടികയിലുള്ള, രേഖാപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് അവ ഹാജരാക്കുന്നമുറയ്ക്ക് നിയമനശുപാര്‍ശ നല്‍കാന്‍ ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
ആരോഗ്യ വകുപ്പിലെ വിവിധ തസ്തികകളിലേക്കാണ് അടിയന്തിര സാഹചര്യം കണക്കിലെടുത്തുള്ള നിയമനം ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത്. തലസ്ഥാനത്തുള്ളനരെ മാത്രം പങ്കെടുപ്പിച്ചാണ് പിഎസ്‌സി യോഗം ചേര്‍ന്നത്.
Content Highlights: PSC appoints 276 Doctors in a day amid Corona Virus