കൊവിഡ്; നിരീക്ഷണത്തിലുള്ള വീടുകളിൽ സ്റ്റിക്കർ പതിക്കും, ഒപ്പം ജിയോ ഫെൻസിംഗ് സംവിധാനവും

geofencing services will set up in homes to observe people under quarantine

കൊറോണ വെെറസ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നിരീക്ഷണത്തിലുള്ള ആളുകളുടെ വീട്ടിൽ സന്ദർശനം ഒഴിവാക്കാൻ  വീടുകളിൽ സ്റ്റിക്കർ പതിക്കുമെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജിയൊ ഫെൻസിംഗ് ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലിരിക്കുന്നവർ പുറത്തുപോയാൽ ജിയൊ ഫെൻസിംഗ് വഴി അധികൃതർക്ക് ഉടൻ തന്നെ വിവരം ലഭിക്കും. നിരീക്ഷണത്തിലിരിക്കുന്നവർ നിയന്ത്രണം ലംഘിച്ച് പുറത്തുപോകുന്ന സാഹചര്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ജിയോ ഫെൻസിംഗ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കർശന നടപടികളാണ് എടുത്തു വരുന്നതെന്നും മന്ത്രി പറഞ്ഞു. മുൻകരുതലിൻ്റെ ഭാഗമായി അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ കച്ചവടക്കാർ മാർക്കിംഗ് നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി മറ്റ് സജ്ജീകരണങ്ങൾ നടത്തണമെന്നും മന്ത്രി അറിയിച്ചു. അതേസമയം കൊറോണ വൈറസിൻ്റെ സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

content highlights: geofencing services will set up in homes to observe people under quarantine