അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി

മൈസൂരു: കണ്ണൂര്‍ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിര്‍ത്തി തുറക്കരുതെന്ന് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്റെ സമ്മര്‍ദ്ധത്തിന് കര്‍ണാടക സര്‍ക്കാര്‍ വഴങ്ങരുതെന്നാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോടും ചീഫ് സെക്രട്ടറിയോടും എംപി ആവശ്യപ്പെട്ടത്.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതിനിടെ, അതിര്‍ത്തി തടസം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

എന്നാല്‍, മണ്ണിട്ട് അടച്ച അതിര്‍ത്തി ഇതുവരെ തുറന്നിട്ടില്ല. നീതികരിക്കാനാകാത്ത പ്രവര്‍ത്തിയാണ് കര്‍ണാടയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Content highlight: Kerala CM send letter to PM to open Karnataka Border