സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് 17 പേർക്കും കണ്ണൂരില്‍ 11 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

213 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 126 പേരെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. 15 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച 17 പേർ വിദേശത്ത് നിന്നെത്തിയവരാണ്.

Content Highlight: 32 new Corona Cases reported today

LEAVE A REPLY

Please enter your comment!
Please enter your name here