സംസ്ഥാനത്ത് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാ​സ​ര്‍​ഗോ​ഡ് 12, എ​റ​ണാ​കു​ളം മൂ​ന്ന്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കു വീ​ത​വും പാ​ല​ക്കാ​ട് ഒ​രാ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 265 ആ​യി ഉ​യ​ര്‍​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ദി​ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് 237 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ഒ​മ്ബ​ത് പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്. 146130 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 622 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​ന്ന് 123 പേ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 191 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ മ​ല​യാ​ളി​ക​ളാ​ണ്. ഏ​ഴു പേ​ര്‍ വി​ദേ​ശി​ക​ളും. സ​മ്ബ​ര്‍​ക്കം മൂ​ലം 67 പേ​ര്‍​ക്കും രോ​ഗം പി​ടി​പെ​ട്ടു. ഇ​തു​വ​രെ 26 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​തി​ല്‍ നാ​ല് വി​ദേ​ശി​ക​ളു​മു​ണ്ട്. ഇ​ന്ന് ര​ണ്ട് പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യ​ത്.

Content Highlight: 24 new Corona Virus cases reported in Kerala today

LEAVE A REPLY

Please enter your comment!
Please enter your name here