ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നു; ദേശിയ വനിത കമ്മീഷൻ

 NCW says domestic violence cases on rise since lockdown

ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിയെന്ന് ദേശിയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിന് ശേഷം സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 250 പരാതികളാണ് ലഭിച്ചതെന്നും ഇതിൽ 69 പരാതികളും സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക അതിക്രമങ്ങളാണെന്നും രേഖ ശർമ പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് കൂടാനാണ് സാധ്യതയെന്നും ഗാര്‍ഹിക പീഡനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയാല്‍ അതിൻ്റെ പേരില്‍ വീണ്ടും ഉപദ്രവിച്ചാലോ എന്ന ഭയം സ്ത്രീകളിൽ ഉണ്ടെന്നും ദേശിയ വനിത കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി. 

ലോക്ക്ഡൗണ്‍ കാരണം സ്ത്രീകൾക്ക് പൊലീസിൻ്റെ അടുത്ത് പരാതിപ്പെടാൻ കഴിയുന്നില്ല. പരാതിപ്പെട്ടാൽ തന്നെ വീണ്ടും ഗാർഹിക പീഡനത്തിന് ഇരയാക്കുമെന്ന ഭയമാണ്. ലോക്ക്ഡൗണ്‍ കാലത്തെ സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ്, അതുകൊണ്ട് തന്നെ അവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിയണം. ഗാർഹിക പീഡനത്തിന് ഇരയായി ജീവിക്കുന്നവരെ കണ്ടെത്തി രക്ഷിക്കാൻ കഴിയണമെന്നും രേഖ ശർമ പറഞ്ഞു. 

content highlights: NCW says domestic violence cases on rise since lockdown