പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഒരുമയുടെ ദീപം എന്ന ആഹ്വാനത്തിന് താജ്യത്തിന്റെ ഐക്യദാര്‍ഢ്യം. രാഷ്ട്രപതിയടക്കം വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും, ജാതി- രാഷ്ട്രീയ ഭേതമെന്യേ നിരവധി പ്രമുഖരാണ് ചെറു വിളക്കുകളും, മെഴുകു തിരികളും തെളിച്ച് പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യമറിയിച്ചത്.

ക്ലിഫ് ഹൗസിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒന്‍പത് മിനിറ്റ് വെളിച്ചം അണച്ച് പിന്തുണ അറിയിച്ചു.ഒമ്പതുമണി മുതല്‍ ഒമ്പതു മിനുട്ട് നേരത്തേക്കാണ് ഐക്യദീപം തെളിയിക്കല്‍ നടന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ചു.

കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ നടപടികളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കല്‍ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്പതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.

ഐക്യദീപം തെളിക്കുമ്പോള്‍ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും. സാമൂഹിക അകലം പാലിക്കലിന്റെ ‘ലക്ഷ്മണരേഖ’ ആരും മറികടക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പകരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ ചെരാതുകള്‍, മെഴുകുതിരി, മൊബൈല്‍ ഫോണ്‍ വെളിച്ചം, ടോര്‍ച്ച് എന്നിവ തെളിച്ച് കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിര്‍ദേശം.

Content Highlight: Unity shows all Indians in Prime Minister’s words of lightening lamps for 9 minutes as Covid restriction