സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 13 പേര്‍ക്ക് രോഗം ഭേതമായി. കണ്ണൂര്‍- 4, ആലപ്പുഴ- 2, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓരോ കേസുകള്‍ വീതവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ നിസാമ്മുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മറ്റ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊറോണ പടര്‍ന്നിരിക്കുന്നത്.

നിരീഷണത്തിലിരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. 20,000 ടെസ്റ്റ് കിറ്റുകള്‍ നാളെ എത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: 9 Covid cases reported today

LEAVE A REPLY

Please enter your comment!
Please enter your name here