വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ അഫ്രിനിലുണ്ടായ ഭീകരാക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. 47 പേർക്കു പരുക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. തിരക്കുള്ള മാർക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.
തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിന്‍. സിറിയയിലെ കുർദ് വിമതപോരാളികളാണ് (വൈപിജി) ആക്രമണത്തിനു പിന്നിലെന്നു തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതേസമയം സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൻ്റെ വീഡിയോ മന്ത്രാലയം പുറത്തുവിട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുർക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
content highlights: Syria war, Dozens killed in the truck bomb attack at Afrin market