കോഴിക്കോട് മിഠായി തെരുവിൽ നാളെ മുതൽ എല്ലാ കടകളും തുറക്കും

All Shops In Kozhikode SM Steet Will Be Open From Tomorrow 

കോഴിക്കോട് മിഠായി തെരുവിലെ കടകൾ തുറക്കാൻ അനുമതി. നാളെ മുതൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കും. ജില്ലാ ഭരണകൂടം വ്യാപാര സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കടകളുടെ വലിപ്പം സംബന്ധിച്ചും ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നതും കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല. 

തെരുവ് കച്ചവടം പോലുള്ളവ ഉണ്ടായാല്‍ പിഴ ഈടാക്കാനാണ് തീരുമാനം. മിഠായി തെരുവില്‍ കടകൾ തുറക്കാന്‍ അനുവാദമില്ലാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഈ പെരുന്നാള്‍ കാലത്തും കടകൾ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസറുദ്ദീന്‍ അനുവാദമില്ലാതെ തൻ്റെ കട തുറക്കാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചെങ്കിലും പൊലീസെത്തി തടഞ്ഞിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വ്യാപാര സംഘടനാ നേതാക്കളുമായി കളക്ടറേറ്റില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നത്. തുടർന്നാണ് കടകൾ തുറക്കാൻ തീരുമാനമായത്. 

content highlights: All Shops In Kozhikode SM Steet Will Be Open From Tomorrow