ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍സിങിന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം നിരീക്ഷണത്തിലാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടന്നും ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് 87കാരനായ മന്മോഹന് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിനു പുതിയൊരു മരുന്ന് നല്‍കിയതിനോട് റിയാക്ഷന് ഉണ്ടായതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പനിയുണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്താനായി പരിശോധനകള്‍ നടത്തി വരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിലെ ഒരു സംഘം ഡോക്ടര്‍മാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 8.45ഓടു കൂടിയായിരുന്നു മന്മോഹന് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Content Highlight: Health condition of Manmohan Singh improved