ഒൻപത് ജില്ലകൾ, ഒൻപത് ക്യാമറകൾ; ലോക്ക് ഡൗൺ പരീക്ഷണവുമായി ‘കുറുക്കൻസ് മീഡിയ’

ലോക്ക് ഡൗൺ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ കോർത്തിണക്കി പുതിയ വെബ് സീരിസിന് തുടക്കം കുറിച്ചിരിക്കുകയാണ് ‘കുറുക്കൻസ് മീഡിയ’. ഒരു കൂട്ടം യുവാക്കളുടെ ലോക്ക് ഡൗൺ പരീക്ഷണമായ ഈ വീഡിയോ ഒൻപത് ജില്ലകളിൽ നിന്നായി ഒൻപത് ഫോണുകൾ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയെ ചെറുക്കാൻ സാമൂഹിക അകലവും വ്യക്തി ശുചിത്വവും അനിവാര്യമാണെന്ന ആശയത്തെ മുൻനിർത്തിയാണ് വീഡിയോ പ്രേഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. 

പൂർണമായും ലോക്ക് ഡൗൺ നിബന്ധനങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന വീഡിയോയുടെ സംവിധാനവും എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നത് അരുൺ ബെന്നിയാണ്. ശ്രീജിത്ത് അരവിന്ദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിഎം ഒരുക്കിയത് മനീഷ് ഷാജി. അരുൺ ബെന്നി, ശ്രീജിത്ത് അരവിന്ദ്, ശ്രീനാഥ് സുകുമാരൻ, സുനിൽ സണ്ണി, സജീഷ് എപി, വിനയ ചന്ദ്രൻ, പൂജ തകടിയേൽ, റൂബി, വിഷ്ണു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

content highlights: Kurukkanz @ Lockdown, web series of Kurukkanz Media