ഇന്ന് മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയപെരുന്നാള്‍ ഞായറാഴ്ച

Ramadan on Sunday

ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിൻ്റെ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ നാളെ റംസാൻ 30 പൂർത്തീകരിച്ച് ചെറിയ പെരുന്നാൾ മറ്റന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

നാളെയാണ് മാസപ്പിറവി കാണുന്നതെങ്കിൽ നാളെ രാത്രി 9 മണി വരെ സംസ്ഥാനത്ത് കടകൾ അനുവദിക്കുമെന്നും ഞായറാഴ്ചയാണ് പെരുന്നാളെങ്കിൽ അന്ന് ലോക്ക് ഡൗണില്‍ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നേരത്തെ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുസ്ലിം സമുദായനേതാക്കള്‍ തീരുമാനമറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

content highlights: Ramadan on Sunday