കേരളത്തിൽ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉടൻ ആരംഭിക്കും

Schools in kerala will not open from june 1

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചാകും സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. അതേസമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും. അധ്യാപകരോ കുട്ടികളോ ഇതിനായി സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെൻ്റ് പ്രോഗ്രാം സമിതി യോഗം അറിയിച്ചു. 

വിക്ടേഴ്‌സ് ചാനല്‍ വഴി രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെയാകും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുക. പ്രൈമറി വിഭാഗത്തിന് അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒന്നര മണിക്കൂറും ക്ലാസ്സുകള്‍ നടക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇൻ്റര്‍നെറ്റ്, ടെലിവിഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ വഴി സൗകര്യം ഒരുക്കും. ക്ലാസ്സുകളെ സംബന്ധിക്കുന്ന വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.

content highlights: Schools in Kerala will not open from June 1