സ്ഫോടക വസ്തു വെച്ചിരുന്ന പെെനാപ്പിൽ കഴിച്ച് ഗർഭിണിയായ ആന മരിച്ചതിന് സമാനമായ സംഭവം സംസ്ഥാനത്ത് ഏപ്രിലിൽ നടന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലയിലാണ് വായയ്ക് മുറിവുപറ്റിയതിനെ തുർന്ന് പിടിയാന ചെരിഞ്ഞത്. താടിയെല്ല് തകർന്ന നിലയിൽ കണ്ടെത്തിയ ആന ചികിത്സയിലിരിക്കെയാണ് ചെരിഞ്ഞത്. ആനയെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ഫോറസ്റ്റ് ഓഫീസർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഈ കേസിൻ്റെ ആന്വേഷണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോറൻസിക് റിപ്പോർട്ട് വന്നതിന് ശേഷമേ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണോ മരിച്ചതെന്ന് വ്യക്തമാവുകയുള്ളു എന്നും ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
ആനയെ കണ്ടെത്തുമ്പോൾ അതിൻ്റെ വായിൽ മുറുിവുണ്ടായിരുന്നു. താടിയെല്ലിന് പൊട്ടലും ഉണ്ടായിരുന്നു. ഇത്തരം കേസുകളിൽ കുറ്റവാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. കാരണം കുറ്റകൃത്യം നടന്ന സ്ഥലവും ഇരയായ മൃഗത്തെ കണ്ടെത്തുന്ന സ്ഥലവും രണ്ടിടത്തായിരിക്കും. ചുരുങ്ങിയത് ആന 20-25 കിലോമീറ്റർ ദൂരം സഞ്ചരിക്കും. മുറിവുണ്ടായി കുറച്ച് ദിവസങ്ങൾക്ക് ശേഷം നടക്കാൻ പറ്റാത്ത അവസ്ഥയിലെത്തുമ്പോഴാണ് ആനക്കൂട്ടത്തിൽ നിന്ന് ആന ഒറ്റപ്പെടത്. ഈ സാഹചര്യത്തിലാണ് ആന വനം വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ചികിത്സ നൽകിയതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
content highlights: Jaw fractured Elephant death case happened in Kollam too