ഓൺലൈൻ പഠന സൗകര്യമില്ലാത്ത എല്ലാ കുട്ടികൾക്കും സഹകരണ വകുപ്പ് ടിവി നൽകുമെന്ന് മന്ത്രി കടകമപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതിനായി വീടുകളിൽ ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ സൗകര്യം ഒരുക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ സ്ഥാപനങ്ങൾക്ക് പ്രത്യേക അനുമതി നൽകി കൊണ്ട് ഉത്തരവിറക്കി.
സഹകരണ സ്ഥാപനങ്ങൾ മുഖേന തങ്ങളുടെ പ്രവർത്തി മേഖലയിലെ അർഹരായിട്ടുള്ള വിദ്യാർത്ഥികളെ പ്രദേശത്തെ സ്കൂളുമായി സഹകരിച്ച് കണ്ടെത്തുകയും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ബീവറേജ് കോർപ്പറേൻ്റെ നേതൃത്വത്തിൽ 500 ടിവി നൽകുമെന്ന് നേരത്തെ മന്ത്രി ടി പി രാമപൃഷ്ണപിള്ള അറിയിച്ചിരുന്നു. കൂടാതെ നിരവധി സംഘടനകളും വ്യക്തികളും നിർധനരായിട്ടുള്ള വീട്ടിലെ കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി ടിവി നൽകുമെന്നും അറിയിച്ചിരുന്നു.മാത്രവുമല്ല ഹൈടെക്ക് പദ്ധതിയുടെ ഭാഗമായുള്ള ലാപ് ടോപ്പ്, ടിവി, പ്രോജക്ടറുകൾ തുടങ്ങി സൗകര്യങ്ങൾ കുട്ടികൾക്ക് പ്രയോജനപെടുത്താൻ അനുമതി നൽകി കൊണ്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ സർക്കുലർ പുറത്തിറക്കി.
Content Highlights; kadakampilly surendran said that the co operative bank provide tv for poor childres