കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം തള്ളി സർക്കാർ. രാമചന്ദ്രൻ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർധിപ്പിക്കാനാകൂ എന്നും സർക്കാർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ പിൻവലിച്ചതു കൊണ്ടാണ് ചാർജ് കുറച്ചതെന്നും സ്യാകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹര്യത്തിലാണ് ബസ് ചാർജ് വർധനവ് പിൻവലിച്ചിരിക്കുന്നത്.
ബസ് ചാർജ് വർധനവിനെ കുറിച്ച് സർക്കാർ തൽക്കാലം ആലോചിക്കുന്നില്ലെന്നും ഇതുമായി ബസുടമകൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. രാമചന്ദ്രൻ കമ്മീഷൻ്റെ ശുപാർശകൾ മെച്ചപെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും രാവിലെയും വൈകിട്ടും കെഎസ്ആർടിസി സർവ്വീസുകൾ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഏഴ് കോടി രുപയുടെ നഷ്ടം കെഎസ്ആർടിസിക്ക് സംഭവിച്ചതായും മന്ത്രി വ്യക്തമാക്കി.
Content Highlights; transport minister says that not going to hike bus ticket charge