ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ സാനിറ്റൈസർ ക്ഷേത്രത്തിൽ അനുവദിക്കാനാകില്ലെന്ന് പൂജാരി

bhopal preist says that cant allow sanitisers in temples containing alchohol

കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങുന്നതിനാൽ ക്ഷേത്രത്തിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് പൂജാരി. മധ്യപ്രദേശിലെ ഭോപ്പാലിലൂള്ള മാ വൈഷ്ണവധാം നവ് ദുർഗാ ക്ഷേത്രത്തിലെ പൂജാരിയായ ചന്ദ്ര ശേഖർ തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യപിച്ച് ആർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ല, അതുകൊണ്ടു തന്നെ ആൽക്കഹോൾ അടങ്ങുന്ന സാനിറ്റൈസർ കൈകളിൽ തേച്ചിട്ട് എങ്ങനെ ക്ഷേത്രത്തിൽ കയറുമെന്ന് പൂജാരി പറഞ്ഞു.

കൈകൾ വൃത്തിയാക്കുന്നതിനുള്ള മെഷീൻ ക്ഷേത്രത്തിന് പുറത്ത് സ്ഥാപിക്കാമെന്നും, അവിടെ സോപ്പ് വെക്കാവുന്നതാണന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ലോക്ക്ഡൌൺ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്രസർക്കാർ മാർഗ നിർദേശം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇളവുകളുടെ ഭാഗമായി ജൂൺ എട്ടു മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30 ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Content Haighlights; bhopal preist says that cant allow sanitisers in temples containing alchohol