തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവടക്കം ഏഴ് പേര് അറസ്റ്റില്‍. പോക്സോ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് റെക്കോര്‍ഡ് ചെയ്യുമെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി അറിയിച്ചു.
അഞ്ച് വയസുള്ള കുട്ടിയുടെ മുന്നില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്, അതിനാല്‍ തന്നെ ഏഴ് പേര്‍ക്കെതിരെയും പോക്സോ ചുമത്തും. മൂത്തകുട്ടയെ കേസില്ഡ സാക്ഷിയാക്കാനും സാധ്യതയുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതിയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് ഉപദ്രവിച്ചതായും യുവതി പറയുന്നുണ്ട്.
ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ടോടെയാണ് മറ്റൊരിടത്തെത്തിച്ച് ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചായിരുന്നു പീഡനം. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.
സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷന് അറിയിച്ചു. ഒരു കുറ്റവാളി പോലും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച അന്വേഷണം നടക്കുമെന്നും അവര്‍ പറഞ്ഞു.
Content Highlight: Kadinamkulam gang rape, POCSO imposed on arrested seven