നിറവയറുമായി കയറി ഇറങ്ങിയത് ഏഴ് ആശുപത്രികൾ; ചികിത്സ കിട്ടാതെ ഗർഭിണിയും കുഞ്ഞും മരിച്ചു

Pregnant and infant died without treatment

ജോലി തേടി ഉത്തർപ്രദേശിൽ നിന്നും പഞ്ചാബിലെത്തിയ കുടിയേറ്റ തൊഴിലാളിയുടെ ഭാര്യയും പിറക്കാനിരുന്ന കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചു. ജലന്ധറിലെ ഇഷ്ടിക ചൂളയിൽ നവംബർ മുതൽ ജോലി ചെയ്തു വരുന്ന വിക്കിയെന്ന യുവാവിൻ്റെ ഭാര്യയാണ് മരണപെട്ടത്. കുഞ്ഞും ഗർഭാവസ്ഥയിൽ തന്നെ മരണപെടുകയായിരുന്നു. ജൂൺ അഞ്ചിനായിരുന്നു പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. മെയ് പകുതിയായതോടെ വേദന സഹിക്കാനാകാതെ മേയ് 28 ന് സീമയെ ആദംപൂരിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ അവിടെ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല.

പിന്നീട് ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഡോക്ടർമാർ പരിശോധനയ്ക്ക് വിധേയമാക്കുകയും, കുട്ടിയുടെ കാര്യത്തിൽ സങ്കീർണതകളുണ്ടെന്ന് അറിയിക്കുകയും അതു കൊണ്ട് അമൃത്സർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യകയായിരുന്നു. ആദംപുരിയിലെ ഡോക്ടർമാർ സീമയുടെ നില ഗുരുതരമാണെന്നാണ് ആദ്യം അറിയിച്ചത്. ജലന്ധറിലെ സിവിൽ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കോവിഡ് ടെസ്റ്റിന് നിർദേശിക്കുകയും റിപ്പോർട്ട് വന്നപ്പോൾ കുട്ടിയുടെ നില മോശമാണെന്ന് അറിയിക്കുകയുമായിരുന്നെന്ന് വിക്കി പറഞ്ഞു. ഇങ്ങനെ സമയം മുഴുവൻ നഷ്ടപെടുകയായിരുന്നെന്നും, മേയ് 5 ന് നടത്തിയ അവസാന സ്കാനിംങ്ങിൽ സീമയുടെ അവസ്ഥ സാധാരണ നിലയിലായിരുന്നെന്നും വിക്കി കുട്ടിച്ചേർത്തു.

പിന്നീട് രണ്ടു ദിവസം മെഡിക്കൽ കോളേജിൽ സീമ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇത് കൂടാതെ നാല് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാനായി വിക്കി ശ്രമം നടത്തിയിരുവെങ്കിലും ആവശ്യത്തിന് പണമില്ലാത്തതിനാൽ എല്ലാവരും മടക്കി അയക്കുകയായിരുന്നുവെന്നും വിക്കി പറഞ്ഞു. മേയ് 31 നാണ് ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Content Highlights; Pregnant and infant died without treatment