കൊവിഡ് 19; ഇ എൻ ടി വിഭാഗം ഡോക്ടർമാർക്കുള്ള പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Union health ministry issues guidelines for safe ENT practice 

കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ഇ എൻ ടി വിഭാഗത്തിലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗികളുടെ പ്രത്യേക വാർഡുകളിൽ ചികിത്സയിലായിരുന്ന ആളുകളെ ഇ എൻ ടി വിഭാഗത്തിലേക്ക് ചികിത്സക്കായി മാറ്റുന്നതിന് മുമ്പ് കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണം. ഇവിടെ അഡ്മിഷൻ എടുക്കുന്ന സമയത്ത് കൊവിഡ് സ്ഥിരികരിച്ചതിൻ്റെ വിവരങ്ങൾ ശേഖരിക്കണം.

രോഗിയുടെ കൂടെ ഒരാളെ മാത്രമെ ഇ എൻ ടി വിഭാഗത്തിലേക്ക് അനുവദിക്കാവു. രോഗിയും കൂടെയുള്ള ആളും എല്ലാ വിധ സുരക്ഷ മുൻകരുതലുകളും പാലിച്ചിരിക്കണം. മാസ്കും സുരക്ഷാ കിറ്റുകളും ധരിച്ചിരിക്കണം. ഓരോ പരിശോധനയ്ക്ക് ശേഷവും ചികിത്സ ഉപകരണങ്ങൾ അണിവിമുക്തമാക്കണം. ഇ എൻ ടി വാർഡുകളിൽ രോഗികളുടെ ബെഡുകൾ രണ്ട് മീറ്റർ അകലത്തിലായിരിക്കണം. സന്ദർശകരെ ഇ എൻ ടി വാർഡുകളിൽ അനുവദിക്കരുത്.

content highlights: Union health ministry issues guidelines for safe ENT practice