ഇത്തവണ തൻ്റെ പിറന്നാൾ ആഘോഷങ്ങൾ നടത്തരുതെന്ന അഭ്യർത്ഥനയുമായി തമിഴ് നടൻ വിജയ്. ജൂൺ 22നാണ് വിജയുടെ 46ാം പിറന്നാൾ. സൌത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് വിജയ്. വിജയുടെ പിറന്നാൾ ആഘോഷിക്കാനായി ഇതിനോടകം തന്നെ എല്ലാ ഒരുക്കങ്ങളും ഫാൻസ് നടത്തി കഴിഞ്ഞിരുന്നു.
എന്നാൽ ഇന്ത്യ മുഴുവൻ കൊവിഡ് മഹാമാരിയോട് പൊരുതുന്ന സാഹചര്യത്തിൽ തൻ്റെ പിറന്നാൾ ആഘോഷിക്കരുതെന്നാണ് വിജയ് ആരാധകരോട് ആവശ്യപ്പെടിരിക്കുന്നത്. ഓരോ ജില്ലയിലുമുള്ള തൻ്റെ ഫാൻസ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഈകാര്യം അറിയിച്ചത്. തമിഴ്‌നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന്‍ തലവന്‍ എന്‍. ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
ഏപ്രിൽ 9ന് വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
content highlights: Thalapathy Vijay requests fans not to celebrate his birthday on June 22 due to Covid-19 scare