സിനിമയിലെ ഹയരാര്‍ക്കി സമ്പ്രദായം: വിവാദ പ്രസ്താവന നടത്തിയ നീരജ് മാധവ് മറുപടി നല്‍കണമെന്ന് ഫെഫ്ക

കൊച്ചി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയോടെ ചലചിത്ര മേഖലകള്‍ക്കുള്ളില്‍ പുകഞ്ഞു കൊണ്ടിരുന്ന ഹയരാര്‍ക്കി സമ്പ്രദായത്തെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് വിവാദത്തിലായി യുവ നടന്‍ നീരജ് മാധവ്. ബോളിവുഡ് നടി കങ്കണ റാവത്ത് നടത്തിയ പരാമര്‍ശങ്ങളോട് യോജിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. വളര്‍ന്നു വരുന്ന ഒരു താരത്തെ എങ്ങനെ മുളയിലെ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു കൂട്ടര്‍ മലയാള സിനിമയില്‍ ഉണ്ടെന്നായിരുന്നുു നീരജിന്റെ വെളിപ്പെടുത്തല്‍.

“സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ”, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, “അതൊക്കെ നോക്കീം കണ്ടും…

Gepostet von Neeraj Madhav am Dienstag, 16. Juni 2020

വിഷയത്തില്‍ സിനിമ സംഘടനയായ ഫെഫ്ക മറുപടി ആവശ്യപ്പെട്ട് രംഗത്തെത്തി. അത്തരം ഒരു കൂട്ടര്‍ ഉണ്ടെങ്കില്‍ അവരുടെ പേരടക്കം വെളിപ്പെടുത്തണമെന്നും, എല്ലാവരെയും കൂട്ടമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ചൂണ്ടികാട്ടി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ‘അമ്മ’ക്ക് കത്തയച്ചെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കണമെന്നും നീരജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടെന്നും കാണിച്ചാണ് കത്ത്.

നീരജ് മാധവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്നാലെ സംവിധായകനും ചലചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചിരുന്നു. ആദ്യകാല സിനിമയില്‍ ഇത്തരം അനുഭവങ്ങളുണ്ടായിരുന്നതായും ഇപ്പോഴും അവ നിലനില്‍ക്കുന്നുവെങ്കില്‍ നിര്‍ഭാഗ്യകരമെന്നായിരുന്നു കമലിന്റെ പ്രതികരണം.

Content Highlight: Hierarchy in film field, FEFKA asks reply to young actor Neeraj Madhav