മാസ്ക് ധരിക്കാത്തതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് യാത്രക്കാരനെ പുറത്താക്കി

American Airlines passenger removed for not wearing mask

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് യാത്രക്കാരനെ പുറത്താക്കി. ബ്രാൻഡൺ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തിൽ നിന്നും പുറത്താക്കിയത്. വിമാന കമ്പനിയുടെ പ്രോട്ടോക്കോൾ യാത്രക്കാരൻ പാലിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. അമേരിക്കൻ എയർലൈൻസ് ഇയാളെ വിലക്കുകയും ചെയ്തു.

ബുധനാഴ്ച ന്യൂയോർക്കിൽ നിന്നും ഡാലസിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം നടന്നത്. വിമാനത്തിൽ കയറിയ യുവാവ് മാസ്ക് ധരിക്കാൻ തയ്യാറായിരുന്നില്ല. വിമാനത്തിലെ മറ്റ് യാത്രക്കാരെല്ലാം മാസ്ക് ധരിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാർ ഇയാളോട് മാസ്ക് ധരിക്കാൻ ആവശ്യപെട്ടെങ്കിലും കേൾക്കാൻ തയ്യാറായിരുന്നില്ല. മാത്രവുമല്ല വിമാനത്തിലെ ജീവനക്കാരുമായി വാക്കു തർക്കമുണ്ടാകുകയും ചെയ്തു. ഇതോടെ വിമാനത്തിൽ നിന്ന് ഇയാളെ പുറത്താക്കുകയായിരുന്നു.

ബ്രാൻഡൺ സ്ട്രാക്ക തന്നെയാണ് വിമാനക്കമ്പനിക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. സംഭവം ശരി വെച്ചുകൊണ്ട് വിമാനക്കമ്പനിയും വിശദീകരണക്കുറിപ്പ് ഇറക്കി. കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിക്കാൻ യാത്രക്കാരൻ തയ്യാറായിരുന്നില്ലെന്നും, ജീവനക്കാരുടെ നിർദേശങ്ങൾ ചെവിക്കൊണ്ടില്ലെന്നും, അതുകൊണ്ടാണ് ഇയാളെ വിമാനത്തിൽ നിന്നും വിലക്കിയെന്നുമായിരുന്നു വിമാന കമ്പനിയുടെ വിശദീകരണം.

Content Highlights; American Airlines passenger removed for not wearing mask