പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സിബിഎസ്ഇ

12 th standard examinations not practical at the moment cbsc informs central government

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സിബിഎസ്ഇ വിലയിരുത്തൽ. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താൻ പറ്റിയ സാഹചര്യമില്ലെന്ന് സിബിഎസ്ഇ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിൻ്റെ അനുമതി കിട്ടിയ ശേഷം നിലപാട് കോടതിയെ അറിയിക്കും.മാറ്റി വെച്ച പരീക്ഷകൾ അടുത്ത മാസം ഒന്ന് മുതൽ പതിനഞ്ച് വരെ നടത്താമെന്നായിരുന്നു നേരത്തെ സിബിഎസ്ഇ അറിയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ഒരു കൂട്ടം രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. പരീക്ഷ റദ്ധാക്കണമെന്ന ഹർജി നാളെ വീണ്ടും സുപ്രിം കോടതി പരിഗണിക്കും.

പരീക്ഷ റദ്ധാക്കുമ്പോൾ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കായി കണക്കാക്കണമെന്നുള്ള നിർദ്ദേശങ്ങളാണ് സിബിഎസ്ഇ പരിഗണിക്കുന്നത്. പരീക്ഷ ഉപേക്ഷിച്ച് ഇൻ്റേണൽ മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രിം കോടതിയുടെ പരിഗണനയിലാണുള്ളത്. പരീക്ഷ എഴുതുന്ന കുട്ടികളുടെ ഉത്കണ്ഠ സർക്കാർ മനസ്സിലാക്കുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. പരീക്ഷകൾ ഉപേക്ഷിക്കണമെന്ന നിർദേശം മഹാരാഷ്ട്ര, ദില്ലി, ഒഡീഷ സംസ്ഥാനങ്ങളും കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് ആവശ്യപെട്ടിട്ടുണ്ട്.

Content Highlights; 12 th standard examinations not practical at the moment cbsc informs central government