ഈ അധ്യായന വർഷത്തിലെ ശേഷിക്കുന്ന ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനിച്ച് ബോംബെ ഐഐടി

iit mumbai arranges online classes for remainig classes

ഈ അധ്യായന വർഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങളിലെ ക്ലാസുകൾ കൂടി ഓൺലൈനാക്കാൻ തീരുമാനിച്ച് ബോബെ ഐഐടി രംഗത്ത്. ബുധനാഴ്ച അർധരാത്രിയാണ് ഫെയ്സ്ബുക്കിലൂടെ ഐഐടി ഡയറക്ടർ സുഭാസിസ് ചൌധരി തീരുമാനം അറിയിച്ചത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് കൂടിയാലോചനക്ക് ശേഷമാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ഇക്കാര്യത്തിൽ തീരുമാനെടുത്തത്.

പ്രാഥമിക പരിഗണന വിദ്യാർത്ഥികൾക്കാണെന്നും ഇതേ തുടർന്നാണ് ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനിച്ചതെന്നും ചൌധരി അറിയിച്ചു. അടുത്ത സെമസ്റ്ററുകളിലെ ക്ലാസുകൾ പൂർണ്ണമായും ഓൺലൈനായിരിക്കുമെന്ന് അദ്ധേഹം അറിയിച്ചു. ഇത്തരത്തിലൊരു തീരുമാനമെടുക്കുന്ന ആദ്യ സ്ഥാപനമാണ് ബോംബെ ഐഐടി. ഐഐടിയിലെ അടുത്ത സെമസ്റ്റർ ക്ലാസുകൾ ജൂലായിൽ ആരംഭിക്കും. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ലാപ് ടോപ്, ബ്രോഡ് ബാൻഡ് കണക്ഷൻ എന്നിവ ലഭ്യമാക്കാൻ സഹായം നൽകണമെന്നും ചൌധരി പോസ്റ്റിലൂടെ ആവശ്യപെട്ടു.

Content Highlights; iit mumbai arranges online classes for remainig classes