പോപ് ഇതിഹാസം മൈക്കൽ ജാക്സൺ വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം

king-of-pop-michael-jackson-on-his-death-anniversary

ലോകത്താകമാനമുള്ള ജനങ്ങളെ ആരാധകരാക്കി മാറ്റിയ പോപ് ഇതിഹാസം മൈക്കൽ ജാക്സൺ വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം പിന്നിടുകയാണ്. സംഗിത ലോകത്തിൽ വിസ്മയങ്ങൾ തീർത്ത മൈക്കൽ ജാക്സനു മുൻപും പിമ്പും ലോകമെമ്പാടുമുള്ള ബാല്യ- കൌമാര യൗവനങ്ങളെ ത്രസിപ്പിച്ച മറ്റൊരു കലാകാരൻ ഇതുവരെ ഉണ്ടായിട്ടില്ല എന്നാതാണ് സത്യം. പ്രസിദ്ധിക്കൊപ്പം തന്നെ വിവാദങ്ങളും നിറഞ്ഞതായിരുന്നു ജാക്സൻ്റെ ജീവിതം.

തൻ്റെ നിറമില്ലാത്ത കുട്ടിക്കാലത്തെ പറഞ്ഞ് മൈക്കിൾ ജാക്സൺ ഒരു അഭിമുഖത്തിനിടെ കരഞ്ഞിട്ടുണ്ട്. കണ്ണാടിയിൽ നോക്കുമ്പോഴൊക്കെ ഈ വൃത്തികെട്ട മുഖം കാണാൻ, കണ്ണാടിയിൽ നോക്കാൻ നാണമില്ലെ? എന്ന് പിതാവ് പറഞ്ഞിരുന്നതായും മൈക്കിൾ ജാക്സൺ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടന്നതെല്ലാം തികച്ചും അത്ഭുതം തന്നെയായിരുന്നു. അദ്ധേഹത്തിൻ്റെ മുഖമൊന്നു കാണുവാൻ, ഒന്ന് തൊടാൻ, അല്പ നേരമെങ്കിലും ആ പാട്ടൊന്നു കേൾക്കുവാൻ പിന്നീട് ലോകം ആകാംക്ഷയോടെ കാത്തിരുന്നു.

അഞ്ച് സഹോദരന്മാരുടെ പോപ് സംഘമായ ജാക്സന്‍സ് ഫൈവ് മോടൊണ്‍ എന്ന പ്രസസ്ത റെക്കോഡ് കമ്പനിയുമായി കരാറിലൊപ്പിടുമ്പോൾ മൈക്കൽ ജാക്സനു 9 വയസ്സായിരുന്നു പ്രായം. ജാക്സൻ ഫൈവിലൂടെ ആരംഭിച്ച ലോകപര്യടനങ്ങൾ പിന്നീട് ജാക്സൻ കീഴടക്കുകയായിരുന്നു. അപ്പോഴേക്കും ഈണങ്ങളിൽ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു ജാക്സൻ. 1969 ൽ അമേരിക്കയിൽ ഇറങ്ങിയ പത്ത് പോപ് ഗാനങ്ങളിൽ നാലും മൈക്കിലിൻ്റേതായിരുന്നു. സംഗിത ലോകത്താദ്യമായി ഒരു പതിനൊന്ന് വയസ്സുകാരൻ കൈവരിച്ച ഏറ്റവും വലിയ നേട്ടം.

ലോകത്താകമാനമുള്ള ജനങ്ങളെ ആരാധകരാക്കി മാറ്റിയ കലാകാരന്‍, പോപ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ വിടപറഞ്ഞിട്ട്  11 വര്‍ഷം

പിൽക്കാലത്ത് ‘ആര്‍ട്ടിസ്റ്റ് ഓഫ് ദ് മിലേനിയം’ വരെ നേടാനിരുന്ന ഒരാൾക്കു കിട്ടിയ ആദ്യ പുരസ്കാരം. പിന്നീട് മൈക്കിൾ ജാക്സൺ എന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും പല അതിർത്തികളെയും ഭാഷകളെയും ഭേദിച്ചു. വർണ, ജാതി വർഗ വിത്യാസമില്ലാത്ത ആരാധകർ ആ അമേരിക്കക്കാരനെ തേടിയെത്തി. പാട്ടു, നൃത്തവും രണ്ട് കൈയ്യും നീട്ടി സ്വികരിച്ചു. പിന്നീട് ജാക്സൻ്റെ സംഗിതവും നൃത്തവും ലോകത്താകമാനമുള്ള ജനതക്ക് ലഹരിയായി മാറുകയായിരുന്നു. എന്നാൽ തൻ്റെ ആരാധകരെ ഒന്നടങ്കം കണ്ണാരിലാഴ്ത്തി ആ മാന്തികൻ 2009 ജൂൺ 25 ന് ലോകത്ത് നിന്നും വിടവാങ്ങി. പക്ഷേ തൻ്റെ സംഗിതത്തിലൂടെ ഇന്നും തൻ്റെ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുകയാണ് മൈക്കിൾ ജാക്സൺ എന്ന അതുല്യ പ്രതിഭ.

Content Highlights; ‘King of Pop’ Michael Jackson on his death anniversary