കൊവിഡ് പ്രവർത്തനവുമായി ബന്ധപെട്ട് കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരുവന്തപുരത്ത് നടന്ന വാർത്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ വിധികൾ പ്രഖ്യാപിച്ചിട്ടുള്ളതും, ജില്ലാ ജഡ്ജിമാരെ അടക്കം തടഞ്ഞ് പിടിഎ അംഗമായ ആളെയാണ് ബാലാവകാശ കമ്മീഷൻ ചെയർമാനായി മുഖ്യമന്ത്രി നിയമിച്ചിട്ടുള്ളതെന്നും, ഇദ്ദേഹം പരമയോഗ്യനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് നിയമിക്കുന്നവർക്ക് മാത്രമല്ല ജനങ്ങൾക്ക് കൂടി ബോധ്യപെടണമെന്നും ഇത്തരത്തിലുള്ള പരമയോഗ്യന്മാർ മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലിനിയമുണ്ടൊ എന്നും ചെന്നിത്തല ചോദിച്ചു.
ഒരു തവണ ഒഴിവാക്കിയ ആളുകളെ തിരികെ കൊണ്ടു വന്നിട്ട് എട്ട് കോടിയുടെ കൺസൾട്ടൻസി നൽകിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ബസ് ചാർജ് വർധന ജനങ്ങൾക്ക് അധിക ഭാരം അടിച്ചേൽപ്പിക്കുകയും, ജനങ്ങളെ ശിക്ഷിക്കുകയാണണ് സർക്കാർ ചെയ്യുന്നതെന്നും, ചാർജ് വർധനവ് അംഗികരിക്കാനാകില്ലെന്നും ചെന്നിത്തല അഭിപ്രായപെട്ടു.
Content Highlights; kerala opposition leader criticizes pinarayi government decision