പ്രസവത്തെ തുടർന്നുള്ള മരണം അപശകുനമെന്ന് ആരോപിച്ച് യുവതിയുടെ മരണാനന്തര കർമ്മങ്ങൾ തടഞ്ഞ് നാട്ടുകാർ

Andhra Police perform last rites of pregnant woman after locals refuse cremation fearing superstition

പ്രസവത്തെ തുടർന്ന് മരണപെട്ട യുവതിയുടെ മരണാനന്തര കർമ്മങ്ങൾ തടഞ്ഞ് നാട്ടുകാർ. പ്രസവത്തോടെ യുവതി മരിച്ചത് അപശകുനമെണെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. ഒടുവിൽ പോലിസെത്തിയാണ് യുവതിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയത്. ഞായറാഴ്ചയായിരുന്നു ആന്ധ്രാപ്രദേശിൽ സംഭവം നടന്നത്. പ്രസവത്തിനായി നന്ത്യാൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാവണ്യയാണ് (23) ശനിയാഴ്ച രാവിലെയോടെ മരണപെട്ടത്. തുടർന്ന് മൃതദേഹം സംസ്കരിക്കാനായി ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.

എന്നാൽ യുവതിയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ നാട്ടുകാർ ബന്ധുക്കളെ അനുവദിച്ചില്ല. പ്രസവത്തോടെ യുവതി മരണപെട്ടത് അപശകുനമാണെന്ന് ആരോപിച്ച് സംസ്കാരം തടയുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പേഡ കമ്പല്ലൂരു ഗ്രാമത്തിന് സമീപത്തുള്ള വന പ്രദേശത്തെ മരത്തിൽ മൃതദേഹം കെട്ടിയ ശേഷം തിരികെ പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയും തിങ്കാളാഴ്ച പോലീസെത്തി കുടുംബാംഗങ്ങളുടെയും മണ്ഡൽ റവന്യൂ ഒഫീസറുടെയും സാന്നിദ്ധ്യത്തിൽ യുവതിയുടെ അന്ത്യകർമ്മങ്ങൾ നടത്തുകയായിരുന്നു. മരണാന്തര ചടങ്ങ് തടഞ്ഞ 15 ഓളം ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 259, 270, 297,504 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Content Highlights; Andhra Police perform last rites of pregnant woman after locals refuse cremation fearing superstition

LEAVE A REPLY

Please enter your comment!
Please enter your name here