അമൃതപുരിയിലെ ‘ആത്മീയഹത്യകള്‍’ (വീഡിയോ)

ദുരൂഹ മരണങ്ങളുടെയും ആക്രമണങ്ങളുടെയും പേരില്‍ ഒരു ഇടവേളക്ക് ശേഷമാണ് അമൃതാനന്ദമയി മഠത്തിന്റെ പേര് വാര്‍ത്തകളില്‍ ഉയര്‍ന്ന് വരുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് അമൃതാനന്ദമയി മഠത്തില്‍ മറ്റൊരു ദുരൂഹ മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

2002ല്‍, യുക്തിവാദിയായ ശ്രീനി പട്ടത്താനം അമൃതാനന്ദമയി ആശ്രമത്തിലെ ദുരൂഹമരണങ്ങളെ കുറിച്ച് ഒരു പുസ്തകമെഴുതി, എന്നാല്‍ ആന്റണി സര്‍ക്കാര്‍ പുസ്തകം നിരോധിച്ചു. 2007 ജൂണില്‍ തെഹല്‍ക്ക ഇന്ത്യയിലെ ആള്‍ ദൈവങ്ങളെ കുറിച്ചും അവരുടെ വരുമാന സ്രോതസുകളെയും കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു.

ബാബാ രാം ദേവും, ശ്രീ ശ്രീ രവിശങ്കറും, അമൃതാനന്ദമയിയുമുള്‍പ്പെടെയുള്ളവരുടെ വരുമാനം പ്രസിദ്ധീകരണത്തില്‍ രേഖപ്പെടുത്തി. കോടികളുടെ ആസ്തികളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടു, കേരള യുക്തി വാദി സംഘടന അന്വേഷണത്തിനായി ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.

Content Highlight: Story on Mysterious Deaths reported in Amritanandamayi Math