ഇരുചക്ര വാഹന യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് തിരുവനന്തപുരത്ത് ആരംഭിച്ച ‘ബസ് ഓൺ ഡിമാൻ്റ്’ എന്ന പദ്ധതി വിജയം കണ്ടതിനു പിന്നാലെ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ഇതിനായുള്ള മുന്നൊരുക്കം നടത്താൻ എല്ലാ ജില്ലകളിലെ യൂണിറ്റ് ഓഫിസർമാർക്കും നിർദേശം നൽകി. യാത്രക്കാർക്ക് തുടർച്ചയായി 10, 15, 20, 25 ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
രാവിലെയും വൈകിട്ടും പ്രത്യേക നിരക്ക് ഈടാക്കും. യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ സൂക്ഷിക്കുന്നതിനായി ഡിപ്പോകളിൽ സൌകര്യമൊരുക്കുന്നതാണ്. യാത്രക്കാരെ എല്ലാവരെയും അവരുടെ ഓഫിസിന് മുൻപിൽ ഇറക്കും. ഓരോ യാത്രക്കാരനും സീറ്റ് ഉറപ്പാക്കി കൊണ്ടാണ് സർവീസ് നടത്തുന്നത്. കൂടാതെ യാത്രക്കാർക്ക് അപകട സമൂഹ ഇൻഷുറൻസും ലഭ്യമാക്കും. ഓരോ ജില്ലയിലെയും പദ്ധതി വിജയകരമാകുന്ന റൂട്ടുകൾ കണ്ടെത്തി യൂണിറ്റ് ഓഫിസർമാർ മേഖലാ എക്സി.ഡയറക്ടർക്ക് അയച്ചു കൊടുക്കുന്നതായിരിക്കും. നിർദേശങ്ങൾ പരിശോധിച്ച ശേഷം ട്രാഫിക് വിഭാഗത്തിന് ലഭ്യമാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
Content Highlights; ksrtc bus on demand service