തൂത്തുക്കുടി കസ്റ്റടി കൊലപാതക കേസിൽ എസ്ഐ ഉൾപ്പടെ നാലുപേർ അറസ്റ്റിൽ. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഇൻസ്പെക്ടറും എസ്ഐയും രണ്ടു പൊലീസുകാരേയുമാണ് അറസ്റ്റ് ചെയ്തത്. സാത്താൻകുളം പൊലീസ് സ്റ്റേഷൻ എസ്ഐ രഘു ഗണേഷിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ അറസ്റ്റിനെ തുടർന്ന് സാത്താൻകുളത്ത് നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
ലോക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് തൂത്തുകുടി പൊലീസ് അറസ്റ്റ് ചെയ്ത ജയരാജനും ബെനിക്സുമാണ് കസ്റ്റടിയിൽ കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്ത രാത്രി ജയരാജനേയും ബെനിക്സിനേയും പൊലീസുകാർ ക്രൂരമായി മർദിച്ചുവെന്ന് സാത്താൻകുളം സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ പ്രതികളായ പൊലീസുകാർക്കെതിരെ മൊഴി നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവർത്തകർക്കെതിരെ മൊഴി നൽകിയത്.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി ആയിരിക്കും അന്വേഷണം നടത്തുക. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചാൻ ശ്രമിക്കുന്നവെന്ന ആരോപണത്തെ തുടർന്ന് തൂത്തുക്കുടി എസ്പി അരുൺ ബാലഗോപാലനെ അന്വേഷണത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്.
content highlights: Tuticorin custodial deaths case: 4 more policemen arrested, locals celebrate with crackers