‘കോവാക്സിൻ’ പരീക്ഷണം പൂർത്തിയാകാൻ ഇനി 3 മാസം; ആഗസ്റ്റ് 15ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും

ICMR partners with Bharat Biotech, aims to launch indigenous COVID-19 vaccine by August 15

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ പരീക്ഷണം പൂർത്തിയാക്കി വാക്സിൻ വിപണിയിലെത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ആഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹെെദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആർ ധാരണയിലെത്തി.

രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റേത്. വാക്സിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്. ക്ലിനിക്കൽ ട്രയലിൽ 1200 വൊളൻ്റിയർമാർക്കാണ് വാക്സിൻ നൽകുക. ഡൽഹി, ചെന്നെെ തുടങ്ങിയ 10 നഗരങ്ങളിലെ പ്രധാന ആശുപത്രികളിലാവും പരീക്ഷണം നടത്തുക. 3 മാസം കൊണ്ട് ആദ്യ 2 ഘട്ടം വിജകരമാണെന്ന് ഡിജിസിഐ വിലയിരുത്തിയാൽ വാക്സിനുള്ള വഴിയൊരുങ്ങും. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്റ്റ് 15ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും

content highlights: ICMR partners with Bharat Biotech, aims to launch indigenous COVID-19 vaccine by August 15