ഹിന്ദു മതവികാരം വ്രണപെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ടിനും നിർമ്മാതാക്കളായ മുകേഷ് ഭട്ട്, മഹേഷ് ഭട്ട് എന്നിവർക്കെതിരെ പരാതി. ഇരുപത് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമായ ‘സഡക് 2’ വിൻ്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിൻ്റെ പോസ്റ്ററിലൂടെ ഹിന്ദു വികാരങ്ങളെ വേദനിപ്പിക്കികയാണെന്ന് ചൂണ്ടി കാണിച്ചു കൊണ്ടാണ് മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാതി നൽകിയത്.
കേസില്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 8 ന് വാദം കേള്‍ക്കും. ഐപിസി 295എ (മത വികാരങഅങലെ മനപൂർവ്വം പ്രകോപിപ്പിക്കുക), 120ബി( ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററിൽ കൈലാസ് മനസരോവറിൻ്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെയാണ് പരാതി. 29 വർഷം മുൻപ് മഹോഷ് ഭട്ട് ,സംവിധാനം ചെയ്ത് സഞ്ജയ് ദത്തും പൂജാ ഭട്ടും ജോഡികളായെത്തിയ സൂപ്പർ ഹിറ്റ് റൊമാൻ്റിക് ത്രിലർ ചിത്രമായ ‘സഡകി’ൻ്റെ രണ്ടാം ഭാഗമാണിത്.
ഓൺലൈനിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സജ്ഞയ് ദത്ത്, പൂജ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം മത വികാരം വ്രണപെടുത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം വന്നിരുന്നു. ജൂൺ 25 ന് റിലീസ് ചെയ്ത ‘കൃഷ്ണ ആൻഡ് ഹിസ് ലീല’ എന്ന ചിത്രത്തിനെതിരെയായിരുന്നു പ്രചാരണം.
Content Highlights; sadak 2 alia mahesh mukesh bhatt accused of hurting hindhu sentiments