അന്വേഷണ ഏജൻസികൾ രാഷ്ട്രീയ പകപോക്കലിനോ?

അധികാരത്തിൽ എത്തുമ്പോൾ സ്വാധീനം ഉപയോഗിച്ച് ശത്രുക്കളെ ഒതുക്കുന്ന രീതി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. ഇപ്പോൾ ചൈന ആക്രമണത്തിന്റെ പേരിൽ ആരോപണങ്ങളുമായി ബിജെപിയും കോൺഗ്രസും കൊമ്പു കോർത്തതോടെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേസുകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ് ബിജെപി സർക്കാർ. ഇതിനായി എൻഫോഴ്സ്മെന്റ് വിഭാഗത്തേയും സിബിഐയേയും രംഗത്തിറക്കിയിട്ടുണ്ട്.