തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലക്ക് സമീപം വനാതിർത്തിയിൽ മൃഗ വേട്ടക്കായി സുക്ഷിച്ചിരുന്ന നാടൻ ബോംബ് കടിച്ച് ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. ചെങ്കം മേൽകരിയമംഗലം വനഭാഗത്തോട് ചേർന്ന കമലക്കണ്ണൻ്റെ മകൻ ദീപക്കിനാണ് പരിക്കേറ്റത്. പഴമാണെന്നു കരുതി ബോംബ് കടിച്ചതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് പന്തിൻ്റെ ആകൃതിയിലുള്ള സ്ഫേടക വസ്തു കാണുന്നത്. ഇതെടുത്ത് കൌതുകത്തോടെ കടിച്ചപോൾ പൊട്ടിത്തെറിക്കുകയായിരുന്നു. താടിക്കും വലതു കൈക്കുമാണ് പരിക്കേറ്റത്. കുട്ടിയെ തിരുവണ്ണാമല ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തെ തുടർന്ന് മൃഗ വേട്ട സംഘത്തെ പിടികൂടുന്നതിനായി ചെങ്കം ഡിഎസ്പി ചിന്നരാജിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു.
Content Highlights; boy bites into bomb injured


