ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കുഴഞ്ഞുവീണ് മരിച്ചു

Ivory Coast's Prime Minister Amadou Gon Coulibaly dies

ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൊലിബലി (61) കുഴഞ്ഞുവീണ്  മരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ഫ്രാൻസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരികെയെത്തിയത്. മന്ത്രിസഭാ യോഗത്തിന് പങ്കെടുത്തതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിൻ്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

30 വർഷമായി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയായി അമദോവിനെയാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസമായിരുന്നു പ്രഖ്യാപനം നടന്നത്. അദ്ദേഹത്തിൻ്റെ മരണത്തിൽ പ്രസിഡൻ്റ് അലാസെയ്ൻ ഒവാത്ര ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.

content highlights: Ivory Coast’s Prime Minister Amadou Gon Coulibaly dies