ചെെനയുമായി ബന്ധം; ഡെയ്‌ലി ഹണ്ട് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് ഐ.എൻ.എസ്

INS asks Centre to ban Chinese-funded digital news apps 

ചെെനയുടെ സാമ്പത്തിക സഹായ ദാതാക്കളായുള്ള വാർത്ത വെബ്സെെറ്റുകളും വിവിധ മാധ്യമങ്ങളിൽ നിന്ന് വാർത്തകൾ സമാഹരിച്ച് നൽകുന്ന ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സോസെെറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവർക്കയച്ച കത്തിലാണ് ഐ.എൻ.എസ് അധ്യക്ഷൻ ലെെശേഷ് ഗുപ്ത ഈ കാര്യം ആവശ്യപ്പെട്ടത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നവയാണ് ഇത്തരം ആപ്പുകളെന്ന് കത്തിൽ പറയുന്നു.

ഡെയ്ലി ഹണ്ട്, ഇൻഷോർട്ട്സ് ഉൾപ്പടെയുള്ള ന്യൂസ് അഗ്രിഗേറ്റേഴ്സ് ആപ്പുകളുമായി ചെെനയ്ക്ക് 80 ശതമാനം ഉടമസ്ഥാവകാശം ഉണ്ടെന്നും ഇവർ എഫ്ഡിഐ മാനദണ്ഡങ്ങൾ പാലിക്കുന്നിലെന്നും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസെെറ്റി പറയുന്നു. ഈ ആപ്പുകളുടെ സത്യസന്ധത അവയുടെ ഉടമസ്ഥതയെ ആശ്രയിച്ചിരിക്കുമെന്നും ഇവർ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളിൽ ഇത്തരം താത്പര്യങ്ങൾ പ്രതിഫലിക്കുമെന്നും കത്തിൽ പറയുന്നു. ചെെന ഇന്ത്യയുടെ വാർത്താവിതരണ രംഗത്ത് കെെകടത്താൻ ശ്രമിക്കുന്നുണ്ടെന്നും ഇവരുടെ ആശയങ്ങൾ പത്രപരസ്യങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഐ.എൻ.എസ് കത്തിൽ ചൂണ്ടിക്കാട്ടി. 

content highlights: INS asks Centre to ban Chinese-funded digital news apps