മറ്റൊരു ‘കെജിഎഫ്’? ഭാവന നായികയാവുന്ന ‘ഭജറംഗി 2’ ടീസര്‍ പുറത്ത്

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിൻ്റെ ടീസർ പുറത്തിറങ്ങി. ശിവരാജ് കുമാറാണ് നായകനായെത്തുന്നത്. ശിവരാജ് കുമാറിൻ്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്ത് വിട്ടത്. 2013 ൽ പ്രദർശനത്തിന് എത്തിയ പ്രദർശനത്തിന് ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രുതിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടീസറിലെ ചില രംഗങ്ങള്‍ മെഗാ ഹിറ്റ് കന്നഡ ചിത്രം കെജിഎഫിനോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്. എ ഹര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Content Highlights; bhavanas new kannada movie bhajarangi 2 teaser released