ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെെസറുകൾക്ക് 18 ശതമാനം ജിഎസ്ടി നൽകണം; എഎആർ

Alcohol-Based Hand Sanitisers To Attract GST Of 18 Percent

ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസറുകൾക്ക് 18 ശതമാനം ജിഎസ്ടി നൽകണമെന്ന് അതോറിറ്റി ഫോർ അഡ്വാൻസ്ഡ് റൂളിങ് അറിയിച്ചു. ഹാൻഡ് സാനിറ്റെെസറുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിൻ്റെ പേരിൽ സർക്കാരും കമ്പനികളും തമ്മിൽ പോര് മുറുകുന്നതിനിടെയാണ് എഎആർ ഈ കാര്യം വ്യക്തമാക്കിയത്. ആൽക്കഹോൾ  അടങ്ങിയ സാനിറ്റെെസറുകൾ മരുന്നുകളുടെ ഗണത്തിൽ പെടുന്നതിനാൽ 12 ശതമാനം നികുതിയാണ് ഇപ്പോൾ ഈടാക്കുന്നത്.

എന്നാൽ ആവശ്യവസ്തുക്കളുടെ പട്ടികയിൽ പെടുത്തി കൊണ്ട് ഇവയ്ക്ക് ജിഎസ്ടി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സ്പ്രിംഗ്ഫീൽഡ് ഇന്ത്യ ഡിസ്റ്റിലറീസ് എഎആറിനെ സമീപിച്ചിരുന്നു. എന്നാൽ സ്പ്രിംഗ്ഫീൽഡ് ഇന്ത്യ ഡിസ്റ്റിലറീസ് നിർമിക്കുന്ന ഹാൻഡ് സാനിറ്റെെസറുകൾ  ‘ആൽക്കഹോൾ അടങ്ങിയ സാനിറ്റെസറുകൾ’ എന്ന വിഭാഗത്തിൽ പെടുന്നതിനാൽ 18 ശതമാനം ജിഎസ്ടി നൽകണമെന്ന് എഎആർ വ്യക്തമാക്കി. 

content highlights: Alcohol-Based Hand Sanitisers To Attract GST Of 18 Percent