സുഡാൻ്റെ ‘പുതിയ നിയമങ്ങൾ’, സ്ത്രീകൾക്ക് ഇനി പുറത്തുപോകാൻ പുരുഷൻ്റെ അനുവാദം വേണ്ട

സുഡാൻ മാറ്റത്തിൻ്റെ പുതിയ പാതയിലാണ്. 30 വർഷമായി രാജ്യത്ത് നിലനിന്നുരുന്ന മുസ്ലിം നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഡാൻ. ഇവിടെ ഇനി സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പുരുഷൻ്റെ അനുവാദം വേണ്ട. മുസ്ലീം ഇതര മതക്കാർക്ക് മദ്യം കഴിക്കാം. സ്ത്രീകളുടെ ചേലാകർമ്മവും ഒഴിവാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്നാണ് സുഡാന്‍ നിയമമന്ത്രി നസറുദീന്‍ അബ്ദുല്‍ബരി അറിയിച്ചത്.

content highlights: Sudan scraps apostasy law and alcohol ban for non-Muslims