വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ‘ശകുന്തള ദേവി’യുടെ ട്രെയിലർ പുറത്ത്

വിദ്യാ ബാലൻ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ശകുന്തള ദേവി’യുടെ ട്രെയിലർ പുറത്തിറങ്ങി. ആമസോൺ പ്രൈം വഴി ജൂലൈ 31 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയറ്റർ റിലീസിനായി തീരുമാനിച്ച ചിത്രം കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഓടിടി റിലീസിനായി പ്രഖ്യാപിക്കുകയായിരുന്നു. അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മൽഹോത്രയാണ് നിർമാതാവ്. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ ചിത്രത്തിലെത്തുന്നത്.

ഹ്യൂമന്‍ കമ്പ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന, ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശകുന്തള ദേവിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാബാലൻ അവതരിപ്പിക്കുന്നത്. രസകരമായ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്നത്. ശകുന്തളദേവിയുടെ ചെറുപ്പം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights; shankuthala devi movie trailer released