പതജ്ഞലിയുടെ കൊറോണ മരുന്നിന് മന്ദ്രാസ് ഹൈക്കോടതിയും വിലക്കേർപെടുത്തി. ചെന്നെെയിലെ അരുദ്ര കമ്പനി സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. കൊറോണ ഭേദമാക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് പതഞ്ജലി പുറത്തിറക്കിയ ‘കൊറോണിൽ’ മരുന്നിനാണ് കോടതി വിലക്കേർപെടുത്തിയത്.
തങ്ങളുടെ ട്രേഡ് മാർക്ക് പേരായ കൊറോണിൽ ആണ് പതഞ്ജലി അനുമതിയില്ലാതെ ഉപയോഗിച്ചതെന്നായിരന്നു അരുദ്ര എഞ്ചിനീയറിങ് മാനുഫാക്ചേർസ് കെമിക്കൽസ് ആൻഡ് സാനിറ്റെെസർസ് കമ്പനി വാദിച്ചത്. 1993 മുതലുള്ള തങ്ങളുടെ കൊറോണിൻ 123 എസ്പിഎൽ കൊറോണിൻ 92 ബി എന്ന ബ്രാൻഡിന് 2027 വരെ കാലാവധി ഉള്ളതായി കമ്പനി അറിയിച്ചു. കമ്പനിയുടെയും പതജ്ഞലിയുടെയും ഉത്പന്നങ്ങൾ വിത്യസ്തമാണെങ്കിലും ട്രേഡ് മാർക്ക് ഉപയോഗിക്കുന്നത് അവകാശ ലംഘനമാണെന്ന് അരുദ്ര കമ്പനി അഭിഭാഷകൻ കോടിയിൽ വാദിച്ചു.
Content Highlights; Madras High Court restrains Patanjali from using trademark ‘Coronil’