75 വർഷത്തിനിടെ ആദ്യമായി വിർച്വൽ ജനറൽ അസംബ്ലി സംഘടിപ്പിക്കാനൊരുങ്ങി യുഎന്‍

UN General Assembly to go virtual for the first time in 75 years

കൊവിഡ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബറിൽ നടക്കുന്ന ജനറൽ അസംബ്ളി വിർച്വലായി നടത്താൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചു. 75 വർഷത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് നേതാക്കൾ വ്യക്തമാക്കി. യുഎൻ പൊതുസഭയുടെ 75ാമത് സെഷൻ സെപ്റ്റംബർ 15 നാണ് ആരംഭിക്കുന്നത്. 193 അംഗ ​രാജ്യങ്ങളിലെ നേതാക്കൻമാരും മന്ത്രിമാരും സംസാരിക്കുന്നതോടെ ഏകദേശം ഒരാഴ്ച വരെ ഈ കൂട്ടായ്മ നീണ്ട് നിൽക്കും.

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാഷ്ട്രത്തലവൻമാർക്ക് പങ്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകളായിരിക്കും സമർപ്പിക്കുക. ഓരോ അംഗ രാജ്യത്തിനും നിരീക്ഷക സംസ്ഥാനത്തിനും യൂറോപ്യൻ യൂണിയനും അവരുടെ സംസ്ഥാന മേധാവി, വൈസ് പ്രസിഡന്റ്, കിരീടാവകാശി, സർക്കാർ മേധാവി, മന്ത്രിമാർ ഉപമന്ത്രിമാർ എന്നിവരുടെ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകൾ സമർപ്പിക്കാമെന്ന് ബുധനാഴ്ച ചേർന്ന പൊതുസഭയിൽ തീരുമാനിച്ചു.

ജൂലൈ 20 ന് യുഎൻ ആസ്ഥാനം തുറന്ന് പ്രവർത്തിക്കാനുള്ള ആദ്യഘട്ടം ആരംഭിക്കും. 400 പേരിൽ കൂടുതൽ കെട്ടിടത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഈ തീരുമാനം. സെപ്റ്റംബർ 21 നാണ് 75ാം വാർഷികത്തിന്റെ ഭാ​ഗമായിട്ടുള്ള പൊതുസമ്മേളനം നടക്കുക. അസംബ്ളി മാനദണ്ഡങ്ങളനുസരിച്ച് പൊതു സമ്മേളനത്തിൻ്റെ തുടക്കത്തിൽ പൊതു ചർച്ചയും സംഘടിപ്പിക്കും. മാർച്ച് മുതൽ എല്ലാ യോഗങ്ങളും വെബിനാറുകളും യുഎൻ നടത്തുന്നത് ടെലികമ്മ്യൂണിക്കേഷൻ വഴിയായിരിക്കും.

Content Highlights; UN General Assembly to go virtual for the first time in 75 years